മണ്ണാര്‍ക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി
മണ്ണാര്‍ക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി
എങ്ങനെയാണ് വിഷം ഉള്ളില്‍ ചെന്നത് എന്നത് അവ്യക്തമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Nov 19, 2026, 08:10 IST
ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
മണ്ണാര്‍ക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. സഹോദരിമാരും 3 കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനിലതരണം ചെയ്തതായി പൊലീസ് പറയുന്നു. ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
മണ്ണാര്‍ക്കാട് പെരുമ്പടാരി സ്വദേശികളാണ് ഇവര്‍. ഷിഫാനത്തും സഹോദരിയും വീട്ടില്‍ നിന്ന് മാറി ചങ്ങലങ്ങീരി നായാടിക്കുന്നില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. എന്നാല്‍ വിവാഹമോചനം നേടിയിട്ടില്ല. ഇവരുടെ സഹോദരനും മാതാവും കുടുംബവീട്ടിലാണ് താമസം. അതേസമയം, എങ്ങനെയാണ് വിഷം ഉള്ളില്‍ ചെന്നത് എന്നത് അവ്യക്തമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.