കൊല്ലത്ത് കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

പലരും രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും
 
പലരും രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും

കൊല്ലം : കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. അഷ്ടമുടി കായലിൽ കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് സംഭവം.
ശനിയാഴ്ചവൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങാൻ തുടങ്ങിയത്. ഞായറാഴ്ച രാവിലെയോടെ വലിയ തോതിൽ മീനുകൾ ചത്ത് കരയ്‌ക്ക് അടിയാൻ തുടങ്ങി.

പലരും രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഉൾപ്പെടെ വാഹനങ്ങളിലെത്തിച്ച് ഇവിടെ തളളാറുണ്ടെന്നും ഇത് കായലിൽ മീൻ ചത്ത് പൊങ്ങുന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.