ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസതടസം; 4 പേര്‍ കുഴഞ്ഞുവീണു

ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക്  ദേഹാസ്വാസ്ഥ്യം .ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. 12പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കുഴഞ്ഞുവീണു.

 

എഞ്ചിൻ റൂമില്‍ വെള്ളം കയറിയതിന്‍റെ കാരണം നോക്കാൻ പോയപ്പോള്‍ ആണ് ശ്വാസതടസം അനുഭവപ്പെട്ടത്

കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക്  ദേഹാസ്വാസ്ഥ്യം .ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. 12പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കുഴഞ്ഞുവീണു.

എഞ്ചിൻ റൂമില്‍ വെള്ളം കയറിയതിന്‍റെ കാരണം നോക്കാൻ പോയപ്പോള്‍ ആണ് ശ്വാസതടസം അനുഭവപ്പെട്ടത്. 10 നോട്ടിക്കല്‍ മൈല്‍ അകലവെച്ചാണ് ബോട്ടില്‍ വെള്ളം കയറിയത്. ശ്വാസതടസം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.