മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു
മീൻപിടിത്തത്തിനുശേഷം ഫിഷ് ലാൻഡിങ് സെന്ററിലേക്ക് വരുമ്പോള്‍ അവശനിലയിലായ മത്സ്യത്തൊഴിലാളി വള്ളത്തില്‍നിന്ന് കടലില്‍ വീണ് മരിച്ചു.വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയില്‍ റിച്ചാർഡ് ജോണ്‍ (47) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വിഴിഞ്ഞം ഹാർബറിലായിരുന്നു അപകടം
Updated: Feb 3, 2026, 10:55 IST
ഫിഷ് ലാൻഡിലേക്ക് വള്ളമടുപ്പിക്കാനെത്തവേ വഴിക്കുവെച്ച് അവശനിലയിലായി വള്ളത്തില്‍നിന്ന് കടലിലേക്ക് വീണായിരുന്നു അപകടം.
വിഴിഞ്ഞം: മീൻപിടിത്തത്തിനുശേഷം ഫിഷ് ലാൻഡിങ് സെന്ററിലേക്ക് വരുമ്പോള്‍ അവശനിലയിലായ മത്സ്യത്തൊഴിലാളി വള്ളത്തില്‍നിന്ന് കടലില്‍ വീണ് മരിച്ചു.വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയില്‍ റിച്ചാർഡ് ജോണ്‍ (47) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വിഴിഞ്ഞം ഹാർബറിലായിരുന്നു അപകടം.
തിങ്കളാഴച പുലർച്ചെ നാലോടൊയാണ് മീൻപിടിത്തത്തിനു പോയിരുന്നത് തിരികെ ഫിഷ് ലാൻഡിലേക്ക് വള്ളമടുപ്പിക്കാനെത്തവേ വഴിക്കുവെച്ച് അവശനിലയിലായി വള്ളത്തില്‍നിന്ന് കടലിലേക്ക് വീണായിരുന്നു അപകടം.
വള്ളത്തിലുണ്ടായിരുന്ന സോളമൻ കടലിലേക്ക് ചാടി റിച്ചാർഡിനെ ഉയർത്തിയെടുത്തു. തുടർന്ന് വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി