ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടി ഒന്നാം ക്ലാസുകാരി
ബംഗളൂരുവില്‍ ഐ.ടി. ജീവനക്കാരായ ബുധനൂര്‍ മരങ്ങാട്ട് ഇല്ലത്തില്‍ വാണി വിഷ്ണുവിന്റെയും ചങ്ങനാശ്ശേരി ആതിരയില്‍ കിരണ്‍പ്രഭയുടെയും മകളാണ് നീലാംബരി പ്രഭ.
Dec 16, 2025, 05:29 IST
ബംഗളൂരു വൈറ്റ് ഫീല്‍ഡ് വിമാറ്റ് അക്കാദമിയിലെ ആറു വയസ്സുകാരിയായ നീലാംബരി പ്രഭയാണ് ഈ നേട്ടം കൈവരിച്ചത്
ഏറ്റവും വേഗത്തില്‍ 51 അക്കങ്ങള്‍ വായിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സും സ്വന്തമാക്കി.
ബംഗളൂരു വൈറ്റ് ഫീല്‍ഡ് വിമാറ്റ് അക്കാദമിയിലെ ആറു വയസ്സുകാരിയായ നീലാംബരി പ്രഭയാണ് ഈ നേട്ടം കൈവരിച്ചത്. 39.1 സെക്കന്‍ഡിലാണ് ബാലിക 51 അക്കങ്ങള്‍ വായിച്ചുതീര്‍ത്തത്.
ബംഗളൂരുവില്‍ ഐ.ടി. ജീവനക്കാരായ ബുധനൂര്‍ മരങ്ങാട്ട് ഇല്ലത്തില്‍ വാണി വിഷ്ണുവിന്റെയും ചങ്ങനാശ്ശേരി ആതിരയില്‍ കിരണ്‍പ്രഭയുടെയും മകളാണ് നീലാംബരി പ്രഭ.