കാസര്‍ഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടം ; വീഴ്ച സംഭവിച്ചെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

വെടിക്കെട്ട് നടത്തുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു.

 

അപകട സ്ഥലം സന്ദര്‍ശിക്കുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കാസര്‍ഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. നാടിനെയാകെ ഞെട്ടിച്ച അപകടമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. 

അപകട സ്ഥലം സന്ദര്‍ശിക്കുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തെയ്യക്കെട്ടുകളുടെ സമാരംഭം കുറിക്കുന്ന തെയ്യം ആയതുകൊണ്ട് കാസര്‍ഗോഡിന്റെ നാനഭാഗത്ത് നിന്നും ആളുകളെത്തുന്ന സ്ഥലമാണിതെന്ന് അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് നടത്തുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ കാരണക്കാരെ കണ്ടെത്താനാകൂ എന്ന് അദ്ദേഹം പറഞ്ഞു. സംഭവം ഉണ്ടാകാതിരിക്കേണ്ട മുന്‍ കരുതലുകള്‍ പൊലീസ് സ്വീകരിച്ചിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്രയധികം ആളുകള്‍ എത്തുന്ന ചടങ്ങില്‍ പടക്കം പൊട്ടിക്കുന്നത് ഉള്‍പ്പെടെയുള്ളവ പരിശോധിക്കേണ്ടത് പൊലീസായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.