അജ്ഞാതന്റെ അസഭ്യവിളികൾ; ഒരുമാസമായി വലഞ്ഞ് അഗ്നിരക്ഷാസേന , ഒടുവിൽ പോലീസിൽ പരാതി
ഷൊർണൂരിൽ അഗ്നിരക്ഷാ കാര്യാലയത്തിലേക്ക് നിരന്തരമായി അജ്ഞാതന്റെ ഫോൺവിളികൾ വരുന്നതുകാരണം അത്യാഹിതസംഭവങ്ങളറിയിക്കാൻ വിളിക്കുന്നവരും ബുദ്ധിമുട്ടിലാകുന്നു . രാത്രിയും പകലും രണ്ടു നമ്പറുകളിൽനിന്നായി തുടർച്ചയായി അഗ്നിരക്ഷാസേനയുടെ ഓഫീസിലേക്ക് ഫോണുകൾ വരികയാണ്.
ഷൊർണൂർ:ഷൊർണൂരിൽ അഗ്നിരക്ഷാ കാര്യാലയത്തിലേക്ക് നിരന്തരമായി അജ്ഞാതന്റെ ഫോൺവിളികൾ വരുന്നതുകാരണം അത്യാഹിതസംഭവങ്ങളറിയിക്കാൻ വിളിക്കുന്നവരും ബുദ്ധിമുട്ടിലാകുന്നു . രാത്രിയും പകലും രണ്ടു നമ്പറുകളിൽനിന്നായി തുടർച്ചയായി അഗ്നിരക്ഷാസേനയുടെ ഓഫീസിലേക്ക് ഫോണുകൾ വരികയാണ്. ഫോണെടുക്കുമ്പോൾ ഇയാൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും പരസ്പരവിരുദ്ധമായി സംസാരിക്കുകയുമാണെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ആരെങ്കിലും വിളിക്കുമ്പോൾ ഫോൺ ബിസിയാകുന്ന അവസ്ഥയാണെന്നും പറയുന്നു.
ഒരുമാസത്തോളമായി ഷൊർണൂർ അഗ്നിരക്ഷാസേന ബുദ്ധിമുട്ടുന്നു. ശല്യം വർധിച്ചപ്പോൾ കഴിഞ്ഞ എട്ടിന് പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്. സ്റ്റേഷൻ നമ്പറിലേക്കും ഇയാൾ നിരന്തരം വിളിച്ചു ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണു പരാതി.അന്വേഷിച്ചപ്പോൾ കാരാകുറുശ്ശി സ്വദേശിയാണു വിളിക്കുന്നതെന്നും മാനസിക ബുദ്ധിമുട്ടുള്ളയാളാണിദ്ദേഹമെന്നാണു കണ്ടെത്തിയതെന്നും പോലീസ് പറയുന്നു.