ഫ്രിഡ്ജിൽ നിന്ന് തീ ...! മലപ്പുറത്ത് വീടിന് തീപിടിച്ച് വൻ നാശനഷ്ടം 

വീടിന് തീപിടിച്ച് വൻ നാശനഷ്ടം. മലപ്പുറം കുരിപ്പൊയിലിലാണ് സംഭവമുണ്ടായത്. ഫ്രിഡ്ജിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. മേൽക്കൂരയടക്കം കത്തിപ്പോയ നിലയിലാണ് വീട്. കുരിപ്പൊയിൽ സ്കൂളിന് സമീപമുള്ള കുമാരമംഗലത്ത് സുബ്രഹ്മണ്യന്‍റെ വീടിനാണ് തീപിടിച്ചത്.

 

മലപ്പുറം: വീടിന് തീപിടിച്ച് വൻ നാശനഷ്ടം. മലപ്പുറം കുരിപ്പൊയിലിലാണ് സംഭവമുണ്ടായത്. ഫ്രിഡ്ജിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. മേൽക്കൂരയടക്കം കത്തിപ്പോയ നിലയിലാണ് വീട്. കുരിപ്പൊയിൽ സ്കൂളിന് സമീപമുള്ള കുമാരമംഗലത്ത് സുബ്രഹ്മണ്യന്‍റെ വീടിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. ഈ സമയത്ത് വൈദ്യുത ലൈനിൽ അമിത വോട്ടേജ് പ്രവാഗമുണ്ടായതായി നാട്ടുകാർ പറയുന്നു. വീടിന് തീപിടിച്ച് വൻ നാശനഷ്ടമാണ് ഉണ്ടായത്. തീ പടർന്ന് രണ്ട് റൂമുകൾ കത്തി നശിച്ചു.

അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും രണ്ടു പവന്‍റെ ആഭരണവും നിരവധി രേഖകളും നശിച്ചു. സുബ്രഹ്മണ്യൻ കൂലിപ്പണിക്കാരനാണ്. ഭാര്യ രുഗ്മിണി ആശാ വർക്കറാണ്. സംഭവസമയത്ത് ആരും വീട്ടിലുണ്ടിയിരുന്നില്ല.