അച്ചന്‍കോവിലാറ്റില്‍ വീണ രണ്ട് പെണ്‍കുട്ടികളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

പത്തനംതിട്ട മരൂര്‍ പാലത്തിന് സമീപം നദിയില്‍ വീണ പെണ്‍കുട്ടികളെയാണ് ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്.

 

പതിനഞ്ചും ഇരുപത്തിയൊന്നും വയസ്സുള്ള പെണ്‍കുട്ടികളാണ് നദിയില്‍ വീണത്.

അച്ചന്‍കോവിലാറ്റില്‍ വീണ രണ്ട് പെണ്‍കുട്ടികളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പത്തനംതിട്ട മരൂര്‍ പാലത്തിന് സമീപം നദിയില്‍ വീണ പെണ്‍കുട്ടികളെയാണ് ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്.

പതിനഞ്ചും ഇരുപത്തിയൊന്നും വയസ്സുള്ള പെണ്‍കുട്ടികളാണ് നദിയില്‍ വീണത്. പെണ്‍കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ പത്തനംതിട്ട ഫയര്‍ഫോഴ്‌സ് യൂണിറ്റിനെ വിവരമറിയിക്കുകയായിരുന്നു. ഒരാള്‍ വള്ളിപ്പടര്‍പ്പിലും മറ്റൊരാള്‍ വസ്ത്രത്തിലും പിടിച്ചു കിടക്കുകയായിരുന്നു. പെണ്‍കുട്ടികളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.