തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടുത്തം
തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം തീപിടുത്തം.തിരുവല്ല നഗരസഭ ഒമ്പതാം വാർഡിൽ കുറ്റപ്പുഴ പെൻഷൻ കുന്ന് എന്ന സ്ഥലത്ത് വർഗീസ് ചാക്കോ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്.
Jan 15, 2026, 20:01 IST
തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം തീപിടുത്തം.തിരുവല്ല നഗരസഭ ഒമ്പതാം വാർഡിൽ കുറ്റപ്പുഴ പെൻഷൻ കുന്ന് എന്ന സ്ഥലത്ത് വർഗീസ് ചാക്കോ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. ഏകദേശം രണ്ട് ഏക്കർ പുരയിടത്തിലെ പുല്ലിനും അടിക്കാടിനുമാണ് തീ പിടിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് ഇവിടെ തീപിടുത്തം ഉണ്ടാകുന്നത്.
ഏതാണ്ട് 25 ഓളം വീടുകൾ ഈ പ്രദേശത്ത് ഉണ്ട്. ജനവാസ മേഖലയിൽ ഉണ്ടായ ഈ തീപിടുത്തം പ്രദേശവാസിൾ ഭീതിയിലാണ് ഇവിടെ കഴിയുന്നത്. തിരുവല്ല നഗരസഭ ഒമ്പതാം വാർഡ് മെമ്പർ അഞ്ചു ബേബി അഗ്നിശമനസേനയെ വിവരമറിയിച്ചതിനെ തുടർന്ന് തിരുവല്ലയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ രഞ്ജിത്ത് കുമാർ, അശോക്, വിപിൻ, ആകാശ തോമസ്, ജയൻ ടി ആർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.