വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചുനരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി പി ടി ഷനല്‍ (40) ആണ് മരിച്ചത്.

 

അപകടത്തില്‍ ഷനലിന്റെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു

കോഴിക്കോട് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചുനരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി പി ടി ഷനല്‍ (40) ആണ് മരിച്ചത്.

തലക്കുളത്തൂർ-നരിക്കുനി റോഡില്‍ ചെങ്ങോട്ടുപൊയിലില്‍ രണ്ട് ദിവസം മുൻപായിരുന്നു അപകടം നടന്നത്. ഷനല്‍ സഞ്ചരിച്ച ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ഷനലിന്റെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സയിലായിരുന്ന ഷനല്‍ വെള്ളിയാഴ്ച പുലർച്ചെയോടെയാണ് മരിച്ചത്