ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനില്‍ തീപ്പിടുത്തം; ഒരാള്‍ക്ക് ദാരുണാന്ത്യം
കേരളത്തിലേക്കുള്ള ട്രെയിനില്‍ തീപിടിച്ച് ഒരു യാത്രക്കാരന് ദാരുണാന്ത്യം. തിങ്കളാഴ്ച പുലർച്ചെ ആന്ധ്രാ പ്രദേശിലെ അനകാപ്പള്ളി ജില്ലയിലെ യലമഞ്ചിലി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
മരിച്ചയാളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല
ഹൈദരാബാദ്: കേരളത്തിലേക്കുള്ള ട്രെയിനില്‍ തീപിടിച്ച് ഒരു യാത്രക്കാരന് ദാരുണാന്ത്യം. തിങ്കളാഴ്ച പുലർച്ചെ ആന്ധ്രാ പ്രദേശിലെ അനകാപ്പള്ളി ജില്ലയിലെ യലമഞ്ചിലി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.ടാറ്റാ നഗറില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന എറണാകുളം എക്സ്പ്രസ് ട്രെയിനിലാണ് (18189 ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ്) തീപിടിത്തമുണ്ടായത്. എം1, ബി2 കോച്ചുകള്‍ പൂർണമായും കത്തിനശിച്ചു.
ട്രെയിനില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ലോക്കോ പൈലറ്റ് ട്രെയിൻ സ്റ്റേഷനില്‍ നിർത്തുകയായിരുന്നു. ബി1 കോച്ചിലാണ് തീ ആദ്യം പടർന്നത്. തുടർന്ന് റെയില്‍വേ ജീവനക്കാർ മറ്റ് കോച്ചുകള്‍ വേർപെടുത്തി.
ട്രെയിൻ യലമഞ്ചിലി സ്റ്റേഷനില്‍ നിർത്തിയ ഉടൻ യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. രക്ഷാപ്രവർത്തനത്തിന് മുതിർന്ന റെയില്‍വെ ഉദ്യോഗസ്ഥർ നേതൃത്വം നല്‍കി. മരിച്ചയാളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല