കാസർഗോഡ് വിവാഹ ആഘോഷത്തില്‍ പടക്കം പൊട്ടിക്കുന്നതിനിടെ പന്തലിന് തീപിടിച്ചു
Updated: Mar 30, 2026, 12:53 IST
നൂറുക്കണക്കിന് ആളുകള്‍ ഈ സമയത്ത് പന്തലിനു അടിയിലും സമീപത്തുമായി ഉണ്ടായിരുന്നു.
കാസർഗോഡ്: വിവാഹ ആഘോഷങ്ങൾ പലപ്പോഴും കൈവിട്ട കാളികളിലൂടെ വൻ ദുരന്തത്തിലാണ് എത്തി ചേരുക.. അങ്ങനെ ഒരു സംഭവമാണ് കാസറഗോഡ് ഉണ്ടായത്. മൗവ്വലില്‍ വിവാഹ ആഘോഷത്തില്‍ പടക്കം പൊട്ടിക്കുന്നതിനിടെ പന്തലിന് തീപിടിച്ചു.മീത്തല്‍ മൗവ്വല്‍ ഇബ്റാഹിമിന്‍റെ മകളുടെ കല്യാണ വീട്ടിലാണ് സംഭവം ഉണ്ടായത്.
കല്യാണ വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി തെറിച്ചാണ് അപകടമുണ്ടായത്.നാട്ടുകാർ ചേർന്ന് വേഗത്തില്‍ തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. നൂറുക്കണക്കിന് ആളുകള്‍ ഈ സമയത്ത് പന്തലിനു അടിയിലും സമീപത്തുമായി ഉണ്ടായിരുന്നു.
ചെർക്കളയിലെ വരന്‍റെ വീട്ടുകാർ എത്തിയപ്പോള്‍ പൊട്ടിച്ച പടക്കത്തില്‍ നിന്നുള്ള തീപ്പൊരി വീണ് പന്തലിന് മുന്നില്‍ ഒരുക്കിയ അലങ്കാരത്തിന് തീപിടിച്ച് നിമിഷ നേരം കൊണ്ട് പത്തടി ഉയരത്തില്‍ തീ പടരുകയായിരുന്നു.