മലപ്പുറത്ത് തിയേറ്ററില്‍ വന്‍ തീപിടിത്തം
രണ്ട് പുതിയ ചിത്രങ്ങള്‍ ഇന്ന് തിയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കെയാണ് സംഭവം നടന്നത്
Updated: Nov 6, 2026, 08:13 IST
ഇന്ന് പുലര്‍ച്ചെ നാലേകാലോടെയാണ് സംഭവം. രണ്ട് സ്ക്രീനുകളുള്ള തിയേറ്ററിലെ 'സ്ക്രീന്‍-2' വിലാണ് തീപിടിത്തമുണ്ടായത്
മലപ്പുറത്ത് തിയേറ്ററില്‍ വന്‍ തീപിടിത്തം. മലപ്പുറം കോട്ടപ്പടിയിലുള്ള പത്മ തിയേറ്ററില്‍ ആണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ നാലേകാലോടെയാണ് സംഭവം. രണ്ട് സ്ക്രീനുകളുള്ള തിയേറ്ററിലെ 'സ്ക്രീന്‍-2' വിലാണ് തീപിടിത്തമുണ്ടായത്
രണ്ട് പുതിയ ചിത്രങ്ങള്‍ ഇന്ന് തിയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കെയാണ് സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഏകദേശം 40 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ ഉടന്‍ മലപ്പുറം അഗ്നിരക്ഷാ സേനയുടെ 2 യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. അഗ്നിരക്ഷാ സേനയുടെ കൃത്യസമയത്തുള്ള ഇടപെടല്‍ മൂലം തീ കൂടുതല്‍ ഇടങ്ങളിലേക്കും തിയേറ്ററിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാതെ തടയാനായി.