കളമശേരിയില്‍ സോഫ നിര്‍മാണ യൂണിറ്റിന് തീപിടിച്ചു

കളമശേരിയില്‍ സോഫ നിർമാണ യൂണിറ്റിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. എച്ച്‌എംടി കോളനിയില്‍ പ്രവർത്തിക്കുന്ന സോഫ നിർമാണ യൂണിറ്റിനാണ് തിങ്കളാഴ്ച രാത്രിയില്‍ തീപിടിച്ചത്

 

കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട ജോലിക്കാർ പെട്ടന്ന് പുറത്തിറങ്ങിയതുകൊണ്ട് വലിയ അപകടം ഒഴിവായി.

കൊച്ചി : കളമശേരിയില്‍ സോഫ നിർമാണ യൂണിറ്റിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. എച്ച്‌എംടി കോളനിയില്‍ പ്രവർത്തിക്കുന്ന സോഫ നിർമാണ യൂണിറ്റിനാണ് തിങ്കളാഴ്ച രാത്രിയില്‍ തീപിടിച്ചത്.

കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട ജോലിക്കാർ പെട്ടന്ന് പുറത്തിറങ്ങിയതുകൊണ്ട് വലിയ അപകടം ഒഴിവായി. സോഫ നിർമാണത്തിന് ഉപയോഗിക്കുന്ന ഫോം, പ്ലൈവുഡ് എന്നിവയ്ക്കാണ് തീ പിടിച്ചത്.

ആറ് യൂണിറ്റ് ഫയർഫോഴ്സ് ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു.