തിരുവനന്തപുരത്ത് പഞ്ചായത്ത് ഓഫീസില്‍ തീ പിടിത്തം

അഗ്നി രക്ഷാ സേനയുടെ നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്.
 

തിരുവനന്തപുരം വെമ്പായത്ത് പഞ്ചായത്ത് ഓഫീസില്‍ തീ പിടിത്തം. നാല് കമ്പ്യൂട്ടറുകളും അലമാരകളും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് തീ പിടിത്തമുണ്ടായത്. 
അഗ്നി രക്ഷാ സേനയുടെ നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്.

ഷോര്‍ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.