നെടുമ്പാശേരിയില്‍ ഹോട്ടലില്‍ തീപിടുത്തം; വാഹനങ്ങള്‍ കത്തിനശിച്ചു

ആളപായമില്ല.

 

കാര്‍ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ അഗ്‌നിബാധയില്‍ ഒരു കാര്‍ പൂര്‍ണമായും 3 കാറുകളും ഏതാനും 5 ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു

നെടുമ്പാശേരിയില്‍ വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ വാഹനങ്ങള്‍ കത്തി. ആപ്പിള്‍ റസിഡന്‍സിയില്‍ അര്‍ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്.

കാര്‍ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ അഗ്‌നിബാധയില്‍ ഒരു കാര്‍ പൂര്‍ണമായും 3 കാറുകളും ഏതാനും 5 ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല.

അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. ഒരു മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ വൈദ്യുതി പൂര്‍ണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തി. മുറിയിലെ എസിയും വയറിംഗും കത്തി നശിച്ചു.