ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം; നിയന്ത്രണവിധേയമാക്കി

മില്ലില്‍ കൊപ്ര എത്തിക്കുന്ന ലോറിയും കത്തി നശിച്ച നിലയിലാണ്.

 

95 ശതമാനം തീയണച്ചു. എന്നാല്‍ പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുകയാണ്.

കോഴിക്കോട് ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ബേപ്പൂരിലെ രേണുക ഓയില്‍ മില്ലിലാണ് ഞായറാഴ്ച രാത്രി പത്തുമണിയോടെ തീപിടിത്തമുണ്ടായത്. 95 ശതമാനം തീയണച്ചു. എന്നാല്‍ പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുകയാണ്.


മില്ലില്‍ കൊപ്ര എത്തിക്കുന്ന ലോറിയും കത്തി നശിച്ച നിലയിലാണ്. ഫയര്‍ഫോഴ്സിന്റെ 13 യൂണിറ്റ് സ്ഥലത്തുണ്ട്. മില്ലില്‍ കൂട്ടിയിട്ട കൊപ്ര, പിണ്ണാക്ക്, എണ്ണ ടാങ്ക് എന്നിവയാണ് കത്തിയത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപിടിത്തത്തില്‍ ആളപായമില്ലെന്നത് ആശ്വാസമാണ്.