കന്റോണ്‍മെന്റ് ഹൗസില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കിയെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

ഫയര്‍ ഫോഴ്‌സ് സംഘം കാരണം പരിശോധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.

 പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലെ ജീവനക്കാരുടെ പാചകപ്പുരയില്‍ തീപിടിത്തം. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.

മന്ത്രി പി സി വിഷ്ണുനാഥ് സ്ഥലം സന്ദര്‍ശിച്ചു. അറ്റകുറ്റ പണികള്‍ നടക്കുന്ന മേല്‍ക്കൂരയുടെ ചില ഭാഗങ്ങളില്‍ നിന്ന് പുക ഉയരുന്നുണ്ടെന്നും ഓഫീസിന് പിന്നിലെ മുറികളോട് ചേര്‍ന്ന ഭാഗത്താണ് തീപിടിത്തമുണ്ടായതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. മൂന്ന് മുറികളും അടുക്കളയും അടക്കം വരുന്ന ഭാഗമാണിത്. തീപിടിത്തതിനുള്ള കാരണം വ്യക്തമായിട്ടില്ല. ഫയര്‍ ഫോഴ്‌സ് സംഘം കാരണം പരിശോധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.