എറണാകുളം ആശിര്‍വാദ് സിനിമാ കോംപ്ലക്‌സില്‍ തീ പിടിത്തം
എറണാകുളം പിറവത്ത് ആശിര്‍വാദ് സിനിമാ കോംപ്ലക്‌സില്‍ തീ പിടിത്തം. കാണികള്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി ഓടി. തീപിടിത്തത്തിന് പിന്നാലെ സിനിമാ പ്രദർശനം താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Updated: Apr 10, 2026, 13:25 IST
ഇന്ന് രാവിലെയാണ് ആശിർവാദ് സിനിമാ കോംപ്ലക് പ്രവർത്തനമാരംഭിച്ചത്. തുടർന്ന് വാഴ 2 സിനിമാ പ്രദർശനം നടക്കുന്നതിനിടെ രാവിലെ 10.45ഓടെ തീയേറ്ററിനുള്ളില്‍ പുക ഉയരുകയായിരുന്നു.
എറണാകുളം: എറണാകുളം പിറവത്ത് ആശിര്‍വാദ് സിനിമാ കോംപ്ലക്‌സില്‍ തീ പിടിത്തം. തീപിടിത്തത്തിന് പിന്നാലെ സിനിമാ പ്രദർശനം താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയാണ് ആശിർവാദ് സിനിമാ കോംപ്ലക് പ്രവർത്തനമാരംഭിച്ചത്. തുടർന്ന് വാഴ 2 സിനിമാ പ്രദർശനം നടക്കുന്നതിനിടെ രാവിലെ 10.45ഓടെ തീയേറ്ററിനുള്ളില്‍ പുക ഉയരുകയായിരുന്നു. ഇത് കണ്ട കാണികളെല്ലാം പുറത്തേക്കിറങ്ങി ഓടി. ഇതോടെ കോംപ്ലക്‌സിനുള്ളിലെ എല്ലാ തീയേറ്ററുകളുടെയും പ്രവർത്തനം നിർത്തിവയ്‌ക്കുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഉദ്യോഗസ്ഥർ തീയേറ്ററിനുള്ളില്‍ പരിശോധന നടത്തുകയാണ്.