സാമ്പത്തിക ബാധ്യത ;പറവൂരില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
പറവൂരില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ വിനു വര്‍ഗീസിനെ(43) ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്
Updated: Jun 10, 2026, 10:54 IST
സാമ്പത്തിക ബാധ്യത മൂലമാണ് താൻ ജീവനൊടുക്കുന്നത് എന്ന് കുറിപ്പെഴുതി വെച്ചാണ് വിനു ജീവനൊടുക്കിയത്.
കൊച്ചി : പറവൂരില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ വിനു വര്‍ഗീസിനെ(43) ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പറവൂര്‍ കെടാമംഗലത്തെ വീട്ടിലാണ് വിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യത മൂലമാണ് താൻ ജീവനൊടുക്കുന്നത് എന്ന് കുറിപ്പെഴുതി വെച്ചാണ് വിനു ജീവനൊടുക്കിയത്. വിനുവിന്റെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.