ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്.

 

ആഭരണക്കടയിലെത്തിയിരുന്ന പണം മൂന്ന്‌ ജീവനക്കാരികൾ ചേർന്ന് ക്യൂആർ കോഡിൽ കൃത്രിമം കാട്ടി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പ്രധാന കേസ്

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്.

ആഭരണക്കടയിലെത്തിയിരുന്ന പണം മൂന്ന്‌ ജീവനക്കാരികൾ ചേർന്ന് ക്യൂആർ കോഡിൽ കൃത്രിമം കാട്ടി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പ്രധാന കേസ്. ഇത്തരത്തിൽ 60 ലക്ഷത്തിലേറെ രൂപ തട്ടിച്ചതിനുള്ള തെളിവുകളുമായാണ് കൃഷ്ണകുമാറും ദിയയും പരാതി നൽകിയത്. 

ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികൾക്കെതിരെയാണ് പരാതി. എന്നാൽ കൃഷ്ണകുമാറും മകളും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുക്കുകയായിരുന്നുവെന്നാരോപിച്ച് ജീവനക്കാരികളും മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുവരും മുഖ്യമന്ത്രിക്കും പരാതി നൽകി