ഭിന്നശേഷിക്കാർക്ക് ധനസഹായ പ​ദ്ധ​തി: അപേക്ഷ ക്ഷണിച്ചു

സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.വി​ദ്യാ​കി​ര​ണം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വ​കാ​ര്യ, ഓ​ട്ടോ​ണ​മ​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാം ക്ലാ​സ് മു​ത​ൽ പി.​ജി ത​ലം വ​രെ പ​ഠ​നം ന​ട​ത്തു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി.

 

ഇ​ടു​ക്കി:  സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.വി​ദ്യാ​കി​ര​ണം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വ​കാ​ര്യ, ഓ​ട്ടോ​ണ​മ​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാം ക്ലാ​സ് മു​ത​ൽ പി.​ജി ത​ലം വ​രെ പ​ഠ​നം ന​ട​ത്തു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി.

വി​ദ്യാ​ജ്യോ​തി: സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വ​കാ​ര്യ, ഓ​ട്ടോ​ണ​മ​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​മ്പ​താം ക്ലാ​സ് മു​ത​ൽ പി.​ജി ത​ലം വ​രെ പ​ഠ​നം ന​ട​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും യൂ​ണി​ഫോ​മും വാ​ങ്ങു​ന്ന​തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി.

ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി. ഡി​സം​ബ​ർ 31ന​കം അ​പേ​ക്ഷി​ക്ക​ണം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം: ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള​ള യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ​നി​ന്നും വി​ദൂ​ര പ​ഠ​നം വ​ഴി​യും ഓ​ൺ​ലൈ​ൻ വ​ഴി​യും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്​​കോ​ള​ർ​ഷി​പ്. അ​ഡ്മി​ഷ​ൻ ല​ഭി​ച്ചു ആ​റ്​ മാ​സ​ത്തി​നു​ള്ളി​ൽ അ​പേ​ക്ഷി​ക്ക​ണം.

വി​ജ​യാ​മൃ​തം: ഇ​ന്ത്യ​യി​ലെ യൂ​നി​വേ​ഴി​സി​റ്റി​ക​ൾ, അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്നും ഡി​പ്ലോ​മ, ബി.​എ​ഡ്, എം.​എ​ഡ്, ഡി​ഗ്രി, പി.​ജി തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്ക് ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ്, ട്രോ​ഫി.

സ​ഹ​ചാ​രി: ഭി​ന്ന​ശേ​ഷി​യു​ള്ള വ്യ​ക്തി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ, കോ​ള​ജ് എ​ൻ.​എ​സ്.​എ​സ്​/​എ​ൻ.​സി.​സി/​എ​സ്.​പി.​സി യൂ​നി​റ്റു​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, എ​ൻ.​ജി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വാ​ർ​ഡ്. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31.

പ​രി​ണ​യം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ പെ​ൺ​മ​ക്ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ വി​വാ​ഹ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി (വി​വാ​ഹം ക​ഴി​ഞ്ഞു മൂ​ന്ന്​ മാ​സ​ത്തി​ന​കം അ​പേ​ക്ഷി​ക്ക​ണം).

പ​രി​ര​ക്ഷ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ചി​കി​ത്സ സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി.

സ്വാ​ശ്ര​യം: മു​ഴു​വ​ൻ സ​മ​യ സ​ഹാ​യി ആ​വ​ശ്യ​മു​ള്ള 50 ശ​ത​മാ​നം കൂ​ടു​ത​ൽ ഭി​ന്ന​ശേ​ഷി ഉ​ള്ള​വ​രെ സം​ര​ക്ഷി​ക്കു​ന്ന അ​ടു​ത്ത ബ​ന്ധു​ക്ക​ൾ, ഭി​ന്ന​ശേ​ഷി​ത്വം മൂ​ലം പു​റ​ത്തു​പോ​യി തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​ന് സാ​ധി​ക്കാ​ത്ത ഭി​ന്ന​ശേ​ഷി ഉ​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് സ്വ​യം​തൊ​ഴി​ൽ തു​ട​ങ്ങുാ​ൻ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി.

മാ​തൃ​ജ്യോ​തി: 60 ശ​ത​മാ​ന​മോ അ​തി​ല​ധി​ക​മോ ഭി​ന്ന​ശേ​ഷി​യു​ള്ള അ​മ്മ​മാ​ർ​ക്ക് പ്ര​സ​വാ​ന​ന്ത​രം കു​ഞ്ഞി​നെ പ​രി​പാ​ലി​ക്കാ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നു​മാ​യി ര​ണ്ട്​ വ​ർ​ഷ​ത്തേ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി. പ്ര​സ​വാ​ന​ന്ത​രം ആ​റ്​ മാ​സ​ത്തി​ന​കം അ​പേ​ക്ഷി​ക്ക​ണം.

ശ്രേ​ഷ്ഠം: ഭി​ന്ന​ശേ​ഷി ഉ​ള്ള വ്യ​ക്തി​ക​ൾ​ക്ക് സം​സ്ഥാ​ന​ത്തെ/​രാ​ജ്യ​ത്തെ സ്ഥാ​പ​ന​ങ്ങ​ൾ/​പ​രി​ശീ​ല​ക​രി​ൽ​നി​ന്നും ക​ലാ/​കാ​യി​ക പ​രി​ശീ​ല​നം നേ​ടു​ന്ന​തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി. സ​ഹ​ചാ​രി, പ​രി​ര​ക്ഷ പ​ദ്ധ​തി​ക​ൾ ഒ​ഴി​കെ ഉ​ള്ള എ​ല്ലാ പ​ദ്ധ​തി​ക​ൾ​ക്കു​മു​ള​ള അ​പേ​ക്ഷ​ക​ൾ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്റെ സു​നീ​തി പോ​ർ​ട്ട​ൽ (suneethi.sjd.kerala.gov.in) മു​ഖേ​ന ഓ​ൺ​ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല സാ​മൂ​ഹി​ക​നീ​തി ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 04862228160. swd.kerala.gov.in