ഒടുവിൽ തോൽവിയോടെ പിൻമടക്കം : മന്ത്രി രാമചന്ദ്രൻകടന്ന പള്ളിയുടെ തോൽവി വൻമാർജിനിൽ

നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂർ നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി ടി ഒ മോഹനൻ മിന്നും വിജയം നേടിയതോടെ  രാമചന്ദ്രൻ കടന്നപള്ളിയുടെ അധികാരത്തിലേക്കുള്ള വഴികളും അടഞ്ഞു

 

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂർ നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി ടി ഒ മോഹനൻ മിന്നും വിജയം നേടിയതോടെ  രാമചന്ദ്രൻ കടന്ന പള്ളിയുടെ അധികാരത്തിലേക്കുള്ള വഴികളും അടഞ്ഞു. കഴിഞ്ഞ ഏഴര വർഷക്കാലം പുരാ വസ്തു, മ്യുസിയം രജിസ്ട്രേഷൻ മന്ത്രിയും 10 വർഷക്കാലം സിറ്റിങ് എംഎൽഎയുമായിരുന്നു അദ്ദേഹം. കേരള കോൺഗ്രസിന് സംസ്ഥാനത്തുണ്ടായിരുന്ന ഏക സീറ്റാണ് കണ്ണൂരിലേത്.

18,551 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് ടി ഒ മോഹനന്‍റെ വിജയം. കോണ്‍ഗ്രസ് സെക്യുലർ സ്ഥാനാർത്ഥിയായും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി 52,069 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി രഘുനാഥിന് 16,144 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. കണ്ണൂർ താലൂക്കിലെ കണ്ണൂർ മുനിസിപ്പാലിറ്റിയും കണ്ണൂർ കന്‍റോൺമെന്‍റും ചിറക്കൽ, പള്ളിക്കുന്ന്, പൂഴാതി,

എളയാവൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതായിരുന്നു കണ്ണൂർ നിയമസഭാമണ്ഡലം. 2021 -ലെ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ അതിശക്തമായ ത്രികോണ മത്സരമായിരുന്നു നടന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയും കോൺഗ്രസ് - സെക്യുലർ നേതാവുമായ രാമചന്ദ്രൻ കടന്നപ്പള്ളി 60,313 വോട്ടുകളായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയിരുന്നത്. യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനി 58,568 വോട്ടുകൾ നേടി തൊട്ടു പിന്നിൽ തന്നെ ഉണ്ടായിരുന്നു. ബിജെപി സ്ഥാനാർത്ഥി അർച്ചന വണ്ടിച്ചാൽ 11,581 വോട്ടുകൾ നേടി.

വാശിയേറിയ പോരാട്ടമാണ് ഇത്തവണ കണ്ണൂർ മണ്ഡലത്തിൽ നടന്നത്. കെ സുധാകരന്‍റെ സ്ഥാനാർത്ഥിത്വം ഉയർത്തിയ നാടകീയ നീക്കൾക്കൊടുവിൽ അദ്ദേഹം പിന്മാറിയതോടെയാണ് അഡ്വ ടി ഒ മോഹനൻ സ്ഥാനാർത്ഥിയായത്. ചരിത്രം പരിശോധിച്ചാൽ തന്നെ ഇരു മുന്നണികളും ചെറിയ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചു പോരുന്നതെന്ന് വ്യക്തമാകും. 2021 -ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 1,745 വോട്ടുകൾക്കാണ് മണ്ഡലത്തിൽ കടന്നപ്പള്ളി രാമചന്ദ്രൻ വിജയിക്കുന്നത്. വികസനവും കടുത്ത രാഷ്ട്രീയ ചർച്ചകളും ഉയർന്നുവരുന്ന മണ്ഡലമാണ് കണ്ണൂർ.

ഇത്തവണ സിപിഎമ്മിനുള്ളിൽ പയ്യന്നൂന് നിന്നും തളിപ്പറമ്പ് നിന്നും ഉയർന്നു വന്ന പ്രതിഷേധ സ്വരങ്ങളും സർക്കാരിന്‍റെ വീഴ്ച്ചയും ചർച്ചയാക്കിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നത്. വികസനവും സർക്കാരിന്‍റെ ക്ഷേമപദ്ധതികളും ചർച്ചയാക്കിയായിരുന്നു എൽഡിഎഫ് പ്രചാരണത്തെ നേരിട്ടത്. എന്നാൽ 1600 കോടിയുടെ വികസനമെന്ന കടന്ന പള്ളിയുടെ പ്രചരണം ജനങ്ങളിൽ ഏറ്റില്ല.

വിരലിൽ എണ്ണാവുന്ന അംഗങ്ങൾ മാത്രമുള്ള കോൺഗ്രസ് എസിൻ്റെ ഭാവിയും ത്രിശങ്കുവിലായിരിക്കുകയാണ്. ഭരണ നഷ്‌ടവും അധികാരനഷ്ടം പാർട്ടിയുടെ പ്രയാണത്തെ പിന്നോട്ട ടിക്കും. 60 വർഷത്തിലേറെ സുദീർഘ പാരമ്പര്യമുള്ള നേതാവാണ് രാമചന്ദ്രൻ കടന്ന പള്ളി. നീലേശ്വരം മണ്ഡലത്തിൽ നിന്നും അതികായകനായ ഇ കെ നായനാരെ തോൽപ്പിച്ചാണ് അദ്ദേഹത്തിൻ്റെ തുടക്കം.