ഒടുവിൽ ജാമ്യം..! ആർ സുഗതൻ പുറത്തേക്ക്,  കാപ്പ റദ്ദാക്കി ഹൈക്കോടതി

പ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ജാമ്യം. സുഗതനെതിരെ ചുമത്തിയ കാപ്പ ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ കരുതൽ തടങ്കൽ അസാധുവാക്കിയ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

 

തിരുവനന്തപുരം: കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ജാമ്യം. സുഗതനെതിരെ ചുമത്തിയ കാപ്പ ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ കരുതൽ തടങ്കൽ അസാധുവാക്കിയ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതോടെ സുഗതന് ജയിൽ മോചനത്തിന് വഴിയൊരുങ്ങി.സുഗതനെതിരായ കാപ്പ നടപടികൾ ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെനടപടി. ഹർജിയിലെ വാദങ്ങൾ അംഗീകരിച്ച കോടതി, കരുതൽ തടങ്കൽ റദ്ദാക്കുകയാണെന്ന് വ്യക്തമാക്കി.

കോർപ്പറേഷൻ കൗൺസിലറായ ജനപ്രതിനിധിക്കെതിരെ രാഷ്ട്രീയ പ്രേരിതമായി കാപ്പ ചുമത്തുകയായിരുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഹൈക്കോടതിയിൽ നിന്നുള്ള ഈ അനുകൂല ഉത്തരവ്. ഹൈക്കോടതി വിധി സുഗതനും ബിജെപി നേതൃത്വത്തിനും ഒരുപോലെ വലിയ ആശ്വാസമാണ് പകർന്നുനൽകിയിരിക്കുന്നത്. കോടതി നടപടികൾ പൂർത്തിയാകുന്നതോടെ സുഗതൻ ജയിലിൽനിന്ന് പുറത്തിറങ്ങും.