പയ്യന്നൂർ ധനരാജ് വധക്കേസിൽ അന്തിമ വാദം പൂർത്തിയായി; നവംബർ 25ന് കോടതി വിധി പറയും

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസിൽ നവംബർ 25 ന് കോടതി വിധി പറയും. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതിയില്‍ അന്തിമ വാദം പൂര്‍ത്തിയായി. 20 ആർഎസ്എസ് -ബിജെപി പ്രവർത്തകരാണ് പ്രതികൾ.

 

2016 ജൂലൈ 11 നാണ് സി.വി ധനരാജ് കൊല്ലപ്പെട്ടത്.

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസിൽ നവംബർ 25 ന് കോടതി വിധി പറയും. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതിയില്‍ അന്തിമ വാദം പൂര്‍ത്തിയായി. 20 ആർഎസ്എസ് -ബിജെപി പ്രവർത്തകരാണ് പ്രതികൾ.

കണ്ണൂർ പയ്യന്നൂരിൽ വീടിന്റെ വരാന്തയിൽ വെച്ച് സി.പി.എം. പ്രവർത്തകനും ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറിയുമായിരുന്ന സി.വി. ധനരാജ് വെട്ടേറ്റു മരിക്കുകയായിരുന്നു.

2016 ജൂലൈ 11 നാണ് സി.വി ധനരാജ് കൊല്ലപ്പെട്ടത്. കേസിലെ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് ഈ കേസില്‍ പ്രതികള്‍.