'കാപ്പാ കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ ഉപയോഗിച്ച് കോടതിക്കുള്ളില്‍ റീല്‍ ചിത്രീകരണം';കേസെടുത്ത് പൊലീസ്
കാപ്പാ കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ ഉപയോഗിച്ച് കോടതിക്കുള്ളില്‍ റീല്‍ ചിത്രീകരണം.അക്ഷയ് പാരിപ്പള്ളി' എന്ന അക്കൗണ്ട് വഴിയാണ് റീല്‍ പുറത്ത് വിട്ടത് കൊല്ലം അഡീഷണല്‍ ഡിസ്ട്രിക് കോടതി (3)യിലാണ് സംഭവം.
Jun 20, 2026, 10:16 IST
അവന്റെയൊക്കെ കൈ മാത്രമല്ല, കാലും വെട്ടണം' എന്ന സിനിമാ ഡയലോഗിലാണ് റീല്‍ തുടങ്ങുന്നത്
കൊല്ലം: കാപ്പാ കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ ഉപയോഗിച്ച് കോടതിക്കുള്ളില്‍ റീല്‍ ചിത്രീകരണം.അക്ഷയ് പാരിപ്പള്ളി' എന്ന അക്കൗണ്ട് വഴിയാണ് റീല്‍ പുറത്ത് വിട്ടത് കൊല്ലം അഡീഷണല്‍ ഡിസ്ട്രിക് കോടതി (3)യിലാണ് സംഭവം.
അവന്റെയൊക്കെ കൈ മാത്രമല്ല, കാലും വെട്ടണം' എന്ന സിനിമാ ഡയലോഗിലാണ് റീല്‍ തുടങ്ങുന്നത്.കോടതിയുടെ വിചാരണക്കൂട്ടില്‍ നില്‍ക്കുന്നതും കോടതിക്ക് പുറത്തേക്ക് വരുന്നതും ചിത്രീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ വെസ്റ്റ് പൊലീസ് സ്വമേധയാ കേസെടുത്തു. പൊതുസമൂഹത്തിന് ഭീഷണി ഉണ്ടാക്കുന്ന വിധമാണ് റീലെന്ന് പൊലീസ് പ്രതികരിച്ചു.