പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം; അമ്മയുടെ സുഹൃത്ത് പിടിയിൽ 

പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ അമ്മയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ കാരേറ്റ് സ്വദേശി ബിജു (52)വിനെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. 'അമ്മ നിലവിൽ ഒളിവിലാണ്.  ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

തിരുവനന്തപുരം: പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ അമ്മയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ കാരേറ്റ് സ്വദേശി ബിജു (52)വിനെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. 'അമ്മ നിലവിൽ ഒളിവിലാണ്.  ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പലപ്പോഴായി പ്രതി  പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.  

ഭര്‍ത്താവുമായി അകന്നു കഴിയുന്ന മാതാവ് രണ്ട് പെണ്‍മക്കളുമായി വാടകവീട്ടിലായിരുന്നു താമസം.
ഈ പരിചയം മുതലെടുത്ത് വീട്ടിലെത്തിയിരുന്ന ബിജു, മാതാവിന്റെ സാന്നിധ്യത്തില്‍ തന്നെ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. വീടിന് പുറമെ വര്‍ക്കല ബീച്ചില്‍ കൊണ്ടുപോയും പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നതായി മൊഴിയുണ്ട്. പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി മാതാവുമായി വഴക്കിടുകയും പിണങ്ങി അച്ഛന്റെ വീട്ടിലേക്ക് പോവുകയുമായിരുന്നു. തുടര്‍ന്ന് മാതാവിനടുത്തേക്ക് പോകാന്‍ കൂട്ടാക്കാതായതോടെ നടത്തിയ കൗണ്‍സിലിങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പിതാവ് മകളെ പുനരധിവാസ കേന്ദ്രമായ 'സ്‌നേഹിത'യില്‍ എത്തിച്ചു.
പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതി ബിജുവിനെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഒളിവില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മയെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.