യാത്രാതിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം-മംഗ്ളൂരു റൂട്ടിൽ 'ഫെസ്റ്റിവൽ' സ്പെഷ്യൽ ട്രെയിൻ
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം സെൻട്രലിനും മംഗ്ളൂരു ജംഗ്ഷനുമിടയിൽ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. 2026 ജൂൺ 20 ശനിയാഴ്ചയാണ് ഈ പ്രത്യേക സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് മംഗ്ളൂരിൽ എത്തുന്ന ട്രെയിൻ അന്ന് രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടക്കയാത്ര നടത്തും. തിരുവനന്തപുരം-മംഗ്ളൂരു സ്പെഷ്യൽ (06093)
തിരുവനന്തപുരത്ത് നിന്ന് മംഗ്ളൂരിൽ എത്തുന്ന ട്രെയിൻ അന്ന് രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടക്കയാത്ര നടത്തും. തിരുവനന്തപുരം-മംഗ്ളൂരു സ്പെഷ്യൽ (06093)
തിരുവനന്തപുരം : യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം സെൻട്രലിനും മംഗ്ളൂരു ജംഗ്ഷനുമിടയിൽ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. 2026 ജൂൺ 20 ശനിയാഴ്ചയാണ് ഈ പ്രത്യേക സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് മംഗ്ളൂരിൽ എത്തുന്ന ട്രെയിൻ അന്ന് രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടക്കയാത്ര നടത്തും. തിരുവനന്തപുരം-മംഗ്ളൂരു സ്പെഷ്യൽ (06093)
തിരുവനന്തപുരം സെൻട്രൽ - മംഗ്ളൂരു ജംഗ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് രാവിലെ 07.45-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര തിരിക്കും. അന്ന് വൈകുന്നേരം 7.45-ന് ട്രെയിൻ മംഗ്ളൂരു ജംഗ്ഷനിൽ എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
മംഗ്ളൂരു-തിരുവനന്തപുരം സ്പെഷ്യൽ മടക്കയാത്രയിൽ, ജൂൺ 20 ശനിയാഴ്ച രാത്രി 8.40-ന് മംഗ്ളൂരു ജംഗ്ഷനിൽ നിന്ന് പുറപ്പെടും. ജൂൺ 21 ഞായറാഴ്ച രാവിലെ 10.15-ന് ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.കോച്ചുകളുടെ വിവരങ്ങൾയാത്രക്കാർക്ക് മികച്ച സൗകര്യമൊരുക്കുന്നതിനായി വിപുലമായ കോച്ചുകളാണ് ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നത്.
രണ്ട് എസി ത്രീ-ടയർ കോച്ചുകൾ, 16 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാനുകൾ (ഭിന്നശേഷി സൗഹൃദം) എന്നിവയാണ് ഈ സ്പെഷ്യൽ ട്രെയിനിൽ ഉണ്ടായിരിക്കുക.ട്രെയിൻ സമയക്രമവും സ്റ്റോപ്പുകളുംതിരുവനന്തപുരത്ത് നിന്ന് രാവിലെ പോകുന്ന ട്രെയിനിന് ഷൊർണൂർ ജംഗ്ഷൻ (2.05/2.15), തിരൂർ (2.54/2.55), കോഴിക്കോട് (3.32/3.35), കണ്ണൂർ (4.37/4.40), കാസർകോട് (5.44/5.45) എന്നിവിടങ്ങളിലാണ് പാലക്കാട് ഡിവിഷന് കീഴിൽ പ്രധാനമായും സ്റ്റോപ്പുള്ളത്.
മംഗ്ളൂരിൽ നിന്ന് രാത്രി തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനിന് കാസർകോട് (9.19/9.20), കാഞ്ഞങ്ങാട് (9.39/9.40), നീലേശ്വരം (9.49/9.50), പയ്യന്നൂർ (10.10/10.11), കണ്ണൂർ (10.52/10.55), തലശ്ശേരി (11.15/11.16), വടകര (11.36/11.37), കോഴിക്കോട് (12.22/12.25), തിരൂർ (01.05/01.07), ഷൊർണൂർ ജംഗ്ഷൻ (02.05/02.15) എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഇരു ദിശകളിലേക്കും സർവീസ് നടത്തുമ്പോൾ കൊല്ലം ജംഗ്ഷൻ, കായംകുളം ജംഗ്ഷൻ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ എന്നീ സ്റ്റേഷനുകളിലും ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.