തൃശൂർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരം
സർക്കാർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് പാമ്പുകടിയേറ്റു. മെഡിക്കൽ കോളേജിലെ പീഡിയാട്രിക് (കുട്ടികളുടെ) വിഭാഗത്തിലെ വനിതാ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആശുപത്രിയിലെ കാർ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് കാലിൽ പാമ്പുകടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
Jun 1, 2026, 14:59 IST
തൃശൂർ: സർക്കാർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് പാമ്പുകടിയേറ്റു. മെഡിക്കൽ കോളേജിലെ പീഡിയാട്രിക് (കുട്ടികളുടെ) വിഭാഗത്തിലെ വനിതാ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആശുപത്രിയിലെ കാർ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് കാലിൽ പാമ്പുകടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.