തളിപ്പറമ്പ മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദരിക്കൽ ചടങ്ങും മെഗാ ഇഫ്താർ സംഗമവും ഇന്ന്

തളിപ്പറമ്പ് മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദരിക്കൽ ചടങ്ങും മെഗാ ഇഫ്താർ സംഗമവും ഇന്ന്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിക്കുന്ന ചടങ്ങും, നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും  നടക്കും.

 

തളിപ്പറമ്പ്: തളിപ്പറമ്പ് മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദരിക്കൽ ചടങ്ങും മെഗാ ഇഫ്താർ സംഗമവും ഇന്ന്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിക്കുന്ന ചടങ്ങും, നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും  നടക്കും.

രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തവരുടെ സേവനങ്ങളെ അംഗീകരിക്കുന്നതിനും പുതിയ ജനപ്രതിനിധികളെ അഭിനന്ദിക്കുന്നതിനുമായി ഒരുക്കുന്ന ഈ സംഗമത്തിന് മുന്നോടിയായി വിപുലമായ മെഗാ ഇഫ്താർ വിരുന്നും അസോസിയേഷൻ ഒരുക്കിയിട്ടുണ്ട്.

 ഇന്ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് വ്യാപാരഭവനിലാണ് പരിപാടികൾ നടക്കുക. വ്യാപാര മേഖലയിലെ പ്രമുഖരും സാമൂഹിക സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിക്കും.