പൊലീസിനെ ഭയന്ന് ആറ്റില്‍ ചാടി ; കാണാതായ 17 കാരന്റെ മൃതദേഹം കണ്ടെത്തി
ശിവന്‍നടയില്‍ നാട്ടുകാരുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് പൊലീസ് വരുമെന്നു ഭയന്നാണ് നിഖിലും സുഹൃത്ത് ചിറയിന്‍കീഴ് അരയതുരുത്തി സ്വദേശി ജിന്‍സനും ചേര്‍ന്ന് ആറ്റില്‍ ചാടിയത്.
ചിറയിന്‍കീഴ് ആനത്തലവട്ടം കല്ലുകുഴി വിളയില്‍വീട്ടില്‍ നിഖില്‍ രാജേഷി(17)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്.
ആനത്തലവട്ടത്ത് ആറ്റില്‍ചാടിയ രണ്ടംഗസംഘത്തിലെ കാണാതായ 17കാരന്റെ മൃതദേഹം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിലെ സ്‌കൂബാ ടീം കണ്ടെത്തി. ചിറയിന്‍കീഴ് ആനത്തലവട്ടം കല്ലുകുഴി വിളയില്‍വീട്ടില്‍ നിഖില്‍ രാജേഷി(17)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഒപ്പമുണ്ടായിരുന്ന ചിറയിന്‍കീഴ് അരയതുരുത്തി സ്വദേശി ജിന്‍സ(21)നെ നാട്ടുകാരും സമീപവാസികളും ചേര്‍ന്നു രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം.
ശിവന്‍നടയില്‍ നാട്ടുകാരുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് പൊലീസ് വരുമെന്നു ഭയന്നാണ് നിഖിലും സുഹൃത്ത് ചിറയിന്‍കീഴ് അരയതുരുത്തി സ്വദേശി ജിന്‍സനും ചേര്‍ന്ന് ആറ്റില്‍ ചാടിയത്. ഇതിനിടെയാണ് നിഖില്‍ രാജേഷിനെ കാണാതായത്. ആദ്യ ദിവസം തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ചത്തെ തെരച്ചിലിനൊടുവില്‍ സമീപത്തെ തുരുത്തിനടുത്ത് നിന്നും മൃതദേഹം കണ്ടെത്തി.ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.