എഫ്.സി.ആർ.എ രജിസ്ട്രേഷൻ റദ്ദാവുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ഭേദഗതി നടപ്പാക്കണം : കെ.പി. ശശികല 

എഫ്.സി.ആർ.എ രജിസ്ട്രേഷൻ റദ്ദാവുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ഭേദഗതി നടപ്പാക്കണമെന്ന് ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി ശശികല ടീച്ചർ. ഹൈന്ദവ സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ഒളിക്കാനും മറക്കാനും ഒന്നുമില്ലാത്തതിനാൽ ഒരു ഭയവുമില്ലെന്നും അവർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

 

 കൊച്ചി: എഫ്.സി.ആർ.എ രജിസ്ട്രേഷൻ റദ്ദാവുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ഭേദഗതി നടപ്പാക്കണമെന്ന് ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി ശശികല ടീച്ചർ. ഹൈന്ദവ സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ഒളിക്കാനും മറക്കാനും ഒന്നുമില്ലാത്തതിനാൽ ഒരു ഭയവുമില്ലെന്നും അവർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

ക്രൈസ്തവർ ബി.ജെ.പിക്ക് വോട്ടുചെയ്തില്ലെങ്കിൽ വിട്ടുവീഴ്ചയില്ലാതെ ശക്തമായി ബിൽ നടപ്പാക്ക​ണമെന്ന ഭീഷണി സ്വരത്തിലാണ് പോസ്റ്റ് അവസാനിക്കുന്നത്. ഫാസിസമെന്ന് വിളിച്ചാലും കുഴപ്പമില്ലെന്നും രാഷ്ട്രീയത്തിൽ ബന്ധങ്ങൾ ഏകപക്ഷീയമാകരുതെന്നും കുറിപ്പിൽ പറയുന്നു. ‘FCRA നടപ്പാക്കണം. ഹൈന്ദവ സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ഒളിക്കാനും മറക്കാനും ഒന്നുമില്ലാത്തതിനാൽ ഒരു ഭയവുമില്ല. അഥവാ, മാറ്റിവെക്കുന്നെങ്കിൽ കേരളത്തിലെ തിരഞ്ഞെടുപ്പു ഫലത്തിനനുസരിച്ച് വിട്ടുവീഴ്ചയില്ലാതെ ശക്തമായി നടപ്പാക്കണം. ഫാസിസമെന്ന് വിളിച്ചോട്ടെ. രാഷ്ട്രീയത്തിൽ ബന്ധങ്ങൾ One Way ആകരുതല്ലോ’ -ശശികല പറയുന്നു.

അതിനിടെ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിൽ തി​രി​ച്ച​ടി മു​ന്നി​ൽ​ക​ണ്ട് കേ​ര​ള​ത്തി​ലെ ബി.​ജെ.​പി നേ​തൃ​ത്വം കാ​ലു​പി​ടി​ച്ച​തി​നാ​ലാ​ണ് എ​ഫ്.​സി.​ആ​ർ.​എ ബി​ല്ലി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ൽ​ക്കാ​ലം യു ​ടേ​ൺ അ​ടി​ച്ച​തെന്നാണ് സൂചന. എ​ന്നാ​ൽ, ഈ ​പി​ന്മാ​റ​ൽ ക്രൈ​സ്ത​വ സ​ഭ​ക​ൾ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ബി​ല്ല്​ കൊ​ണ്ടു​വ​രു​ന്ന​ത്​ ക്രൈ​സ്ത​വ വോ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കു​മെ​ന്ന സ​ന്ദേ​ശം കൃ​ത്യ​മാ​യി ബി.​ജെ.​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളെ​യും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു.