നിയമസഭയിൽ അനൂപ് മേനോൻ ചിത്രം 'ചിര'ത്തെ പരാമർശിച്ച് ഫാത്തിമ തഹ്ളിയ എം.എൽ.എ
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ 'ചിരം' കണ്ട എം.എൽ.എ ഫാത്തിമ തഹ്ളിയ ചിത്രത്തെ പരാമർശിച്ചുകൊണ്ട് നിയമസഭാ ചോദ്യോത്തര വേളയിൽ സംസാരിച്ചു.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ 'ചിരം' കണ്ട എം.എൽ.എ ഫാത്തിമ തഹ്ളിയ ചിത്രത്തെ പരാമർശിച്ചുകൊണ്ട് നിയമസഭാ ചോദ്യോത്തര വേളയിൽ സംസാരിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരം ഏരീസ് പ്ലക്സ് തിയറ്ററിൽ ജനപ്രതിനിധികൾക്കായി ചിരം പ്രദർശിപ്പിച്ചിരുന്നു. ടി. കെ ഗോവിന്ദൻ, ടി. കെ പ്രവീൺ, വിദ്യാബാലകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പള്ളി, മനോജ് മൂത്തേടൻ,എന് കെ അക്ബർ തുടങ്ങി നിരവധി ജനപ്രതിനിധികൾ നിയമസഭാ സമ്മേളനത്തിനു ശേഷം സിനിമ കാണാൻ എത്തിയിരുന്നു. പ്രണയവും യാത്രയും ബാവുൽ സംഗീതവും നിറഞ്ഞുനിൽക്കുന്ന ചിത്രം കൊൽക്കത്തയിലും കേരളത്തിലുമായാണ് ചിത്രീകരിച്ചത്. സിന്ധു പരടയിൽ, എൻ സുധീർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രം സത്യജിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത് നായരാണ് നിർമിച്ചിരിക്കുന്നത്.
യുവതലമുറയെ പരിസ്ഥിതിയുമായി ബന്ധപ്പെട്ടിട്ടും അതുമായി ബന്ധപ്പെട്ട കുറെ ആളുകളിൽ ഇത് എത്തിച്ചുകൊണ്ടും ചിത്രം കാണാനുള്ള സന്ദർഭം ഒരുക്കേണ്ടതാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ഇതുപോലെത്തെ പ്രദേശങ്ങൾ പല മേഖലയിലുണ്ട്. എന്ന് നമ്മുടെ യുവാക്കളെയും മറ്റും കാണിക്കാനും അതേപോലെ പുതിയ തലമുറയിലെ ചെറുപ്പക്കാരായ വിദ്യാർത്ഥികളിലും ചിത്രം എത്തണമെന്ന് അഭിപ്രായമുയർന്നു.
ഗോത്രവർഗ്ഗം മേഖലയിൽ പഠിപ്പിക്കുന്ന ഒരു ടീച്ചറുടെ അനുഭവമാണ് ഈ ചിത്രത്തിന് പ്രചോദനമായതെന്ന് സംവിധായിക സിന്ധു പെരടയിലും പറഞ്ഞു. ചിത്രത്തിലെ പാട്ടുകളും ആസ്വാദക മനസ്സുകൾ കീഴടക്കി. സംഗീതം എം ജയചന്ദ്രൻ, ഗിരീഷ് നാരായണൻ. നന്ദഗോവിന്ദം ടീമിന്റെ ഹിന്ദി സോങ് ഏറെ പ്രശംസ നേടി. കൊൽക്കത്ത, ഹരിദ്വാർ, ഋഷികേശ്, കേരളം എന്നിവിടങ്ങളിൽ ചിത്രീകരിച്ച ചിരം പ്രേക്ഷക ശ്രദ്ധ നേടി രണ്ടാം വാരത്തിലേക്ക് കടന്നു.