ചങ്ങനാശേരിയില്‍ അച്ഛനും അമ്മയും മകനും മരിച്ച നിലയില്‍
ങ്ങനാശേരിയില് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കരിങ്കട വീട്ടില്‍ സാജു ആന്റണി (64) ഭാര്യ അനു (54) മകന് സബിന്‍ (34) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Updated: Oct 31, 2026, 12:29 IST
സാജുവിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ ബെഡ്റൂമിലും മകന് സബിന്റേത് സ്റ്റോര്‍ റൂമിലുമാണ് കണ്ടെത്തിയത്.
കോട്ടയം: ചങ്ങനാശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കരിങ്കട വീട്ടില്‍ സാജു ആന്റണി (64) ഭാര്യ അനു (54) മകന് സബിന്‍ (34) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാജുവിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ ബെഡ്റൂമിലും മകന് സബിന്റേത് സ്റ്റോര്‍ റൂമിലുമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ ഏറെ വൈകിയിട്ടും വീട്ടില്‍ നിന്ന് ആരെയും പുറത്തു കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിക്രമങ്ങള്‍ നടന്നതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.