കോഴിക്കോട് മുക്കത്ത്   മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയിൽ
 

മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയിൽ. മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. 
 

കോഴിക്കോട്: മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയിൽ. മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. 

നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം സ്ഥാപിക്കുകയും ഇതിലുണ്ടായ മൂന്നരവയസുകാരിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. മാസത്തിൽ വല്ലപ്പോഴും ഇവരുടെ വീട്ടിൽ വന്നിരുന്ന പ്രതി വീട്ടിലെ മുറിയിൽ വെച്ചാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ക്രൂരതയുടെ വിവരം അറിഞ്ഞത്. ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വിശദമായ അന്വേഷണത്തിൽ പിതാവാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്. പ്രതി സമാനമായ കുറ്റകൃത്യം മുൻപും നടത്തിയോ എന്ന് പരിശോധിച്ചുവരികയാണ് പോലീസ്.