പതിനാലുകാരി ടോയ്ലറ്റ് ക്ളീനര്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍
പതിനാലുകാരി ടോയ്ലറ്റ് ക്ളീനര്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍.അരംഗമുകള്‍ സ്വദേശിയായ 45കാരനെയാണ് നെയ്യാറ്റിൻകര പൊലീസ്‌അറസ്റ്റ് ചെയ്തത്.
സ്കൂളില്‍ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മര്‍ദനം തന്നെയായിരുന്നുവെന്നും പെണ്‍കുട്ടി ഫോണ്‍ സന്ദേശത്തില്‍ പറയുന്നുണ്ട്
നെയ്യാറ്റിൻകര: പതിനാലുകാരി ടോയ്ലറ്റ് ക്ളീനര്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍.അരംഗമുകള്‍ സ്വദേശിയായ 45കാരനെയാണ് നെയ്യാറ്റിൻകര പൊലീസ്‌അറസ്റ്റ് ചെയ്തത്.
മദ്യപാനിയായ പിതാവിന്റെ മർദ്ദനം സഹിക്കാൻ വയ്യാതെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ടോയ്ലറ്റ് ക്ളീനർ കുടിച്ചാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.സംഭവത്തെ തുടർന്ന് പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്ടർമാർ പറഞ്ഞു. ഭാര്യയ്‌ക്കും ഏകമകള്‍ക്കുമൊപ്പമാണ് പ്രതി താമസിക്കുന്നത്.
പെണ്‍കുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം ക്രൂരമായ മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതിന്‍റെ ചിത്രങ്ങളും പുറത്തുവന്നു. മദ്യപിച്ചെത്തുന്ന അച്ഛൻ ദിവസവും മര്‍ദിക്കുന്നത് പതിവാണെന്നാണ് കുട്ടി പറയുന്നത്. സ്കൂളില്‍ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മര്‍ദനം തന്നെയായിരുന്നുവെന്നും പെണ്‍കുട്ടി ഫോണ്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസുടുത്ത് വിശദമായ അന്വേഷണം നടത്തുകയാണ്.