കര്‍ഷക പെന്‍ഷന് അനുമതി നിഷേധിച്ചത് കൃഷിക്കാരോടുള്ള വഞ്ചന: കെ.സി. വേണുഗോപാല്‍ എംപി

കര്‍ഷക പെന്‍ഷന് അനുമതി നിഷേധിച്ച സംസ്ഥാന ധനവകുപ്പിന്റെ നടപടി ഇവിടത്തെ പാവപ്പെട്ട കൃഷിക്കാരോടുള്ള വഞ്ചനയാണെന്ന്  കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു
 

സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ മൂലം ഇവിടത്തെ കൃഷിക്കാരുടെ സ്ഥിതി നേരത്തേ തന്നെ ദയനീയമാണ്

ആലപ്പുഴ : കര്‍ഷക പെന്‍ഷന് അനുമതി നിഷേധിച്ച സംസ്ഥാന ധനവകുപ്പിന്റെ നടപടി ഇവിടത്തെ പാവപ്പെട്ട കൃഷിക്കാരോടുള്ള വഞ്ചനയാണെന്ന്  കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ മൂലം ഇവിടത്തെ കൃഷിക്കാരുടെ സ്ഥിതി നേരത്തേ തന്നെ ദയനീയമാണ്.

അമേരിക്കയുമായുള്ള ഡീലിന്റെ ഭാഗമായി രാജ്യത്തെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. അതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ ദ്രോഹനടപടിയെന്നും കെ.സി. വേണുഗോപാല്‍ എംപി  .