മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ കര്‍ഷകത്തൊഴിലാളിക്ക് പരിക്ക്
നിലമ്പൂർ ടി.കെ. കോളനിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. മുണ്ടേരി അപ്പൻകാപ്പ് സ്വദേശിയായ വെള്ളുത്തേടത്ത് ദാസനാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
Updated: Mar 18, 2026, 14:30 IST
മുഖം കഴുകുന്നതിനിടെ, സമീപത്തെ കാട്ടില്‍ നിന്നിരുന്ന കാട്ടാന ദാസനെ പിന്നിലൂടെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് ദുരേക്ക് എറിയുകയായിരുന്നു.
മലപ്പുറം: നിലമ്പൂർ ടി.കെ. കോളനിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. മുണ്ടേരി അപ്പൻകാപ്പ് സ്വദേശിയായ വെള്ളുത്തേടത്ത് ദാസനാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
ജോലി കഴിഞ്ഞ് സഹോദരനും മറ്റ് തൊഴിലാളികള്‍ക്കുമൊപ്പം മടങ്ങുകയായിരുന്നു ദാസന്‍. പുന്തോട്ടംകടവ് പുഴയിലിറങ്ങി മുഖം കഴുകുന്നതിനിടെ, സമീപത്തെ കാട്ടില്‍ നിന്നിരുന്ന കാട്ടാന ദാസനെ പിന്നിലൂടെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് ദുരേക്ക് എറിയുകയായിരുന്നു.
ഇതോടെ കൂടെയുള്ളവര്‍ ആനയെ ബഹളം വെച്ച് പിന്തിരിപ്പിച്ചു. ദാസനെ പിന്നീട് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രിക്ക് ഗുരുതരമല്ലെങ്കിലും ആന്തരിക പരിക്കുകളുണ്ടോ എന്നതടക്കമുള്ള കൂടുതല്‍ പരിശോധനകള്‍ക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്