പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു

 

ആലപ്പുഴ: പാടശേഖരത്തിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വ ഗ്രാമപഞ്ചായത്ത് 11ാം വാർഡ് സ്വദേശി കഞ്ചിക്കൽ ബെന്നി ജോസഫ് (60) മരിച്ചത്.

വീയപുരം പുതുവൽ ദേവസ്വം തുരുത്ത് പാടശേഖരത്തിലാണ് വൈദ്യുതി ലൈൻ പൊട്ടിയത്. വ്യാഴാഴ്ച രാവിലെ പാടത്തേക്ക് പോകുമ്പോഴാണ് ജോസഫിന് വൈദ്യുതാഘാതമേറ്റത്.

ബുധനാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലുമാണ് ലൈൻ പൊട്ടിവീണതെന്നാണ് നിഗമനം. ലൈൻ പൊട്ടിയ വിവരം കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന്നാട്ടുകാർ ആരോപിക്കുന്നു. പൊലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.