മലയാളത്തിന്റെ പ്രീയപ്പെട്ട ശ്രീനിക്ക് വിട നല്‍കുക ഔദ്യോഗിക ബഹുമതികളോടെ ; സംസ്കാരം രാവിലെ 10ന്  

ജീവിത യാഥാർഥ്യങ്ങളെ വെള്ളിത്തിരയിൽ പകർത്തിയ ശ്രീനിവാസന്റെ അന്ത്യം ശനിയാഴ്ച്ച രാവിലെ 8.30നായിരുന്നു. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി

 

കൊച്ചി∙ ജീവിത യാഥാർഥ്യങ്ങളെ വെള്ളിത്തിരയിൽ പകർത്തിയ ശ്രീനിവാസന്റെ അന്ത്യം ശനിയാഴ്ച്ച രാവിലെ 8.30നായിരുന്നു. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഉദയംപേരൂരിലെ വീട്ടിലെത്തിച്ച മൃതദേഹം, പിന്നീട് ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനായി കൊണ്ടുവന്നു. 

മമ്മൂട്ടിയും മോഹൻലാലും ദിലീപും അടങ്ങുന്ന ചലച്ചിത്ര താരങ്ങൾ ശ്രീനിവാസനെ അവസാനമായി കാണാൻ ടൗൺഹാളിൽ എത്തിയിരുന്നു. മൂന്നരയോടെ ടൗൺഹാളിലെ പൊതുദർശനം അവസാനിപ്പിച്ച ശേഷം, ഭൗതികദേഹം വീണ്ടും വീട്ടിലെത്തിച്ചു. രാവിലെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.