"എക്കാലത്തെയും മികച്ച എഴുത്തുകാരിലും സംവിധായകരിലും നടന്മാരിലും ഒരാള്‍ക്ക് വിട" ;പൃഥ്വിരാജ്
ശ്രീനിവാസന് അനുശോചനം അറിയിച്ച് സിനിമാ ലോകം. "എക്കാലത്തെയും മികച്ച എഴുത്തുകാരിലും സംവിധായകരിലും നടന്മാരിലും ഒരാള്‍ക്ക് വിട" എന്നാണ് നടൻ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചച്ചത്.കുടുംബത്തില്‍ നിന്ന് ഒരാളെ നഷ്ടപ്പെട്ട വേദനയാണ് അനുഭവപ്പെടുന്നതെന്ന് നടി മല്ലികാ സുകുമാരൻ പറഞ്ഞു.
കുടുംബത്തില്‍ നിന്ന് ഒരാളെ നഷ്ടപ്പെട്ട വേദനയാണ് അനുഭവപ്പെടുന്നതെന്ന് നടി മല്ലികാ സുകുമാരൻ പറഞ്ഞു.
ശ്രീനിവാസന് അനുശോചനം അറിയിച്ച് സിനിമാ ലോകം. "എക്കാലത്തെയും മികച്ച എഴുത്തുകാരിലും സംവിധായകരിലും നടന്മാരിലും ഒരാള്‍ക്ക് വിട" എന്നാണ് നടൻ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചച്ചത്.കുടുംബത്തില്‍ നിന്ന് ഒരാളെ നഷ്ടപ്പെട്ട വേദനയാണ് അനുഭവപ്പെടുന്നതെന്ന് നടി മല്ലികാ സുകുമാരൻ പറഞ്ഞു.
ശ്രീനിവാസൻ തന്റെ ബാല്യകാല സിനിമാ ഓർമ്മകളുടെ ഭാഗമാണെന്ന് നടൻ ഇന്ദ്രജിത്ത് സുകുമാരനും കുറിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും, "എല്ലാ ചിരികള്‍ക്കും വിനോദങ്ങള്‍ക്കും നന്ദി.
നിങ്ങളെ മിസ് ചെയ്യും" എന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.ഇന്ന് രാവിലെയാണ് ശ്രീനിവാസൻ അന്തരിച്ചത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡയാലിസിസിനായി കൊണ്ടുപോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 69 വയസ്സായിരുന്നു