പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്നു മുതല്‍ നിരക്ക് വര്‍ധന

പ്രദേശവാസികള്‍ക്കുള്ള സൗജന്യ യാത്ര ഇന്നു മുതല്‍ നിര്‍ത്തലാക്കുമെന്നും ഏഴര കിലോമീറ്റര്‍ പരിധിയിലുള്ള അപേക്ഷ നല്‍കിയവര്‍ക്ക് മാത്രമേ സൗജന്യം അനുവദിക്കുകയുള്ളൂവെന്നുമാണ് ടോള്‍ കമ്പനി പറയുന്നത്.

 
Panniyankara toll plaza

പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിച്ചാല്‍ തടയുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്നു മുതല്‍ ടോള്‍ നിരക്കില്‍ വര്‍ധന. ടോള്‍ പിരിവ് ആരംഭിച്ചത് മുതല്‍ ഇത് അഞ്ചാം തവണയാണ് പന്നിയങ്കരയില്‍ നിരക്ക് വര്‍ധനയുണ്ടാവുന്നത്. കാര്‍, ജീപ്പ് ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്കാണ് ടോള്‍ നിരക്ക് കൂട്ടിയത്. എന്നാല്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിച്ചാല്‍ തടയുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

പ്രദേശവാസികള്‍ക്കുള്ള സൗജന്യ യാത്ര ഇന്നു മുതല്‍ നിര്‍ത്തലാക്കുമെന്നും ഏഴര കിലോമീറ്റര്‍ പരിധിയിലുള്ള അപേക്ഷ നല്‍കിയവര്‍ക്ക് മാത്രമേ സൗജന്യം അനുവദിക്കുകയുള്ളൂവെന്നുമാണ് ടോള്‍ കമ്പനി പറയുന്നത്. നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിച്ചാല്‍ ടോള്‍ പ്ലാസ ഉപരോധിക്കുമെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനകീയവേദി ഭാരവാഹികളും അറിയിച്ചു.

ടോളിന് സമീപത്തുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്ത് പിരിധിയിലുള്ളവര്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. ഇതാണ് കരാര്‍ കമ്പനി നിര്‍ത്താലാക്കുന്നത്.