ലോകകപ്പ് ഫുട്‌ബോള്‍ ബാനറുകളിലെ ചുരുട്ട് വലിക്കുന്ന ചിത്രം മറച്ച് ആരാധകര്‍
അര്‍ജന്റീന, ബ്രസീല്‍ ആരാധകരുടെ ബാനറുകളിലായിരുന്നു ഇത്തരം ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം നീക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Jun 24, 2026, 08:32 IST
ചുരുട്ട് വലിക്കുന്ന ഭാഗം മാത്രം സ്റ്റിക്കര്‍ ഉപയോഗിച്ച് മറയ്ക്കുകയായിരുന്നു.
ലോകകപ്പ് ഫുട്‌ബോള്‍ ബാനറുകളിലെ ചുരുട്ട് വലിക്കുന്ന ചിത്രം മറച്ച് ആരാധകര്‍. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുകവലിക്കുന്ന ചിത്രം നീക്കിയത്. ചുരുട്ട് വലിക്കുന്ന ഭാഗം മാത്രം സ്റ്റിക്കര്‍ ഉപയോഗിച്ച് മറയ്ക്കുകയായിരുന്നു.
അര്‍ജന്റീന, ബ്രസീല്‍ ആരാധകരുടെ ബാനറുകളിലായിരുന്നു ഇത്തരം ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം നീക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പിന്നാലെ പൊതുജനങ്ങള്‍ക്കായി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ പോസ്റ്ററുകളുടെ പേരില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് മുന്നറിയിപ്പിലുണ്ടായിരുന്നത്.