കുടുംബ പ്രശ്നങ്ങൾ ഉണ്ടെന്നും മാധ്യമങ്ങളെ അറിയിക്കണമെന്നും യുവാവ്; പാലക്കാട് വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി
ഒലവക്കോട് വൈദ്യുതി പോസ്റ്റിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരും വ്യാപാരികളും ലോഡിങ് തൊഴിലാളികളും ചേർന്നാണ് യുവാവിനെ താഴെ ഇറക്കിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
Nov 5, 2025, 09:03 IST
പാലക്കാട്: ഒലവക്കോട് വൈദ്യുതി പോസ്റ്റിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരും വ്യാപാരികളും ലോഡിങ് തൊഴിലാളികളും ചേർന്നാണ് യുവാവിനെ താഴെ ഇറക്കിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ഇടുക്കി സ്വദേശിയായ 27 കാരനാണ് മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തിയത്. കുടുംബ പ്രശ്നങ്ങൾ ഉണ്ടെന്നും മാധ്യമങ്ങളെ അറിയിക്കണം എന്നും യുവാവ് പറഞ്ഞിരുന്നു .