ധനരാജ് വധക്കേസ് വിധിയിൽ കുടുംബത്തിന് അതൃപ്തിയുണ്ട്: പാർട്ടി അപ്പീൽ നൽകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

പയ്യന്നൂർധ​ന​രാ​ജ് വ​ധ​ക്കേ​സി​ലെ വി​ധി​ക്കെതിരെ. വി​ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

കണ്ണൂർ: പയ്യന്നൂർധ​ന​രാ​ജ് വ​ധ​ക്കേ​സി​ലെ വി​ധി​ക്കെതിരെ. വി​ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ വിധിയിൽ ധന രാജിൻ്റെ കുടുംബവും തൃപ്തരല്ല . ഗുഡാലോചന കുറ്റം തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞിട്ടില്ല ഈ കാര്യത്തിൽ നിയമ വഴി തുടരുമെന്നും ഗോവിന്ദൻ മാസ്റ്റർ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസായ അഴീകോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേസിലെ പ്ര​ധാ​ന സാ​ക്ഷി​യെ പോ​ലും വി​ശ്വ​സി​ക്കാ​ൻ കോ​ട​തി ത​യാ​റാ​യി​ല്ലെ​ന്നും എം.വി ഗോവിന്ദൻആ​രോ​പി​ച്ചു.ഗൂ​ഢാ​ലോ​ച​ന​യു​ടെ പ​ശ്ചാ​ത്ത​ലം വിധി പറഞ്ഞ കോടതിഉ​ൾ​ക്കൊ​ണ്ടി​ട്ടി​ല്ല. ഇ​തെ​ല്ലം മേൽ കോടതിയിൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടും. ധ​ന​രാ​ജി​ൻറെ കു​ടും​ബ​ത്തി​ന് വി​ധി​യി​ൽ അ​തൃ​പ്തിയുണ്ട്. ഈ കാര്യത്തിൽപാ​ർ​ട്ടി​ക്കു​ള്ളി​ൽ മാധ്യമങ്ങൾ പറയുന്നഒ​രു പോ​രു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കെയു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഒ​രാ​ഴ്ച കൊ​ണ്ട് എ​ൽ​പി​എ​സ്ടി പ്ര​ശ്നം പ​രി​ഹ​രി​ക്കുമെന്ന്പ​റ​ഞ്ഞാ​യാ​ളാ​ണ് ഇന്നത്തെമു​ഖ്യ​മ​ന്ത്രി​യെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ട്ട് ഒ​ന്നും ചെ​യ്തി​ല്ല. സ​മ​രം ചെ​യ്ത പ​ന്ത​ൽ വ​രെ ത​ക​ർ​ത്തു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കാ​ല​ത്ത് ഒ​ഴി​വ് റി​പ്പോ​ർ​ട്ട് ചെ​യ്യ​രു​തെ​ന്ന് വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നു മു​ഖ്യ​മ​ന്ത്രി ക​ള​വ് പ​റ​യു​ന്നു. വാ​ക്കാ​ൽ ഒ​രു നി​ർ​ദേ​ശ​വും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി.

പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ച്ചു പോ​ലും നി​യ​മ​നം എ​ൽ‌​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ല​ടി​യി​ൽ വി​സി​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി​യും നി​ൽ​ക്കു​ന്നു. വി​സി​യെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മി​ച്ചു എ​ന്ന നു​ണ സ​തീ​ശ​ൻ ആ​വ​ർ​ത്തി​ക്കു​ന്നു. ഉ​മ്മ​ൻ‌​ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​ന് എ​തി​രെ​യും കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ​തി​രെ​യു​മു​ള്ള സൈ​ബ​ർ അ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ വി.​ഡി. വി​ഭാ​ഗം ആ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. അ​തി​നെ​ക്കു​റി​ച്ചു മു​ഖ്യ​മ​ന്ത്രി മി​ണ്ടു​ന്നി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഷാഫിയും ഉണ്ണിത്താനും തമ്മിലുള്ളതർക്കത്തിൽ ഞാൻ മാവിലായി ക്കാരനാണെന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു . എൽ പി എസ് ടിസമരം ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ് വി ഡി സതീശൻ എൽപിഎസ്ടി ഉദ്യോഗാർഥികളെ കബളിപ്പിച്ചതായി എം വി ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.ആരെയും പുതുതായി നിയമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി നുണ പറഞ്ഞുവെന്നു പറഞ്ഞ ​ഗോവിന്ദൻ മാസ്റ്റർ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് 3 ലക്ഷത്തിപരം നിയമനങ്ങൾ നൽകിയതായും വ്യക്തമാക്കി.

ഇന്ത്യയിൽ 60% ഓളം നിയമനങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആണ്. സതീശൻ നുണ പറയുമ്പോൾ കുറഞ്ഞ പക്ഷം മനോരമ വിശ്വസിക്കുന്ന നുണ പറയുക. കാലടി യൂണിവേഴ്സിറ്റിക്ക് അപ്പീൽ പോകാൻ അവകാശം ഉണ്ട് എന്നാണ് വി ഡി സതീശൻ പറഞ്ഞത്.
സൈബർ അക്രമങ്ങളുടെ ഗുണഭോക്താവാണ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ സൈബർ സംഘം കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്നു. മുഖ്യനും മന്ത്രിമാരുമായുള്ള തർക്കത്തെ കുറിച്ച് സതീശൻ മിണ്ടുന്നില്ല. ഉണ്ണിത്താൻ്റെ ആരോപണങ്ങളെ കുറിച്ച് പറയാൻ ഭയമാണ്. പറഞ്ഞാൽ അദ്ദേഹത്തി​ന്റെ ചരിത്രവും പുറത്തു വരും എന്ന് മുഖ്യമന്ത്രി ഭയക്കുന്നു. പിന്നിൽ നിന്ന് സതീശൻ കുത്തിയ പല കഥകളും പുറത്ത് വരും എന്ന ഭയം. സതീശനെ വിമർശിച്ചാൽ പോസ്റ്റ് മെറ്റ റിമൂവ് ചെയ്യും. ഡിസിസി അംഗം പത്ത് ലക്ഷം കൈകൂലി വാങ്ങിയ സംഭവത്തിലും സതീശൻ നുണ പറഞ്ഞു. മുഖ്യമന്ത്രിയുടെ നുണകൾ കോൺഗ്രസ് തന്നെ പൊളിച്ചടക്കുകയാണെന്നും ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

റിസോർട്ട് വിവാദവുമായി ബന്ധപെട്ട് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു  . ഈ കാര്യത്തിൽ പാർട്ടിയിൽ യാതൊരു പോരുമില്ല. പാർട്ടിക്ക് പരാതി ലഭിച്ചാലും അതു പുറത്ത് പറയേണ്ട കാര്യമില്ല മാധ്യമങ്ങൾ സാങ്കൽപ്പിക വാർത്തകൾ സൃഷ്‌ടിച്ചു അതിൻമേൽ ചോദ്യങ്ങൾ ചോദിക്കുകയാണ് ഇതിനൊക്കെ മറുപടി പറയേണ്ട കാര്യം പാർട്ടിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യെണ്ടേ കാര്യങ്ങൾ അങ്ങനെ ചെയ്യും നിങ്ങളോട് പറയേണ്ട കാര്യങ്ങൾ അതേമാതിരി പറയും പാർട്ടിയൊരു അന്വേഷണ കമ്മീഷനും നിയോഗിച്ചിട്ടില്ല. അത്തരത്തിൽ ഒരു അന്വേഷണവും നേതാക്കൾക്കെതിരെ നടത്തുന്നില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു