വ്യാജ ആരോപണം ; ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നല്കി മന്ത്രി എം ലിജു
പ്രതിക്ക് വേണ്ടി മന്ത്രി ഇടപെട്ടുവെന്ന തരത്തിലായിരുന്നു ഇവര് ആരോപണങ്ങള് ഉന്നയിച്ചത്.
Oct 17, 2026, 06:35 IST
മാധ്യമങ്ങള് വഴി വ്യാജപ്രചാരണം നടത്തുകയും അപകീര്ത്തികരമായ പരാമര്ശങ്ങള് നടത്തുകയും ചെയ്ത ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നല്കി സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. നെടുമ്പാശ്ശേരി അപകടക്കേസില് പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്കിയത്.
മാധ്യമങ്ങള് വഴി വ്യാജപ്രചാരണം നടത്തുകയും അപകീര്ത്തികരമായ പരാമര്ശങ്ങള് നടത്തുകയും ചെയ്ത ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. സംസ്ഥാന പൊലീസ് മേധാവിക്കാണ് മന്ത്രി പരാതി നല്കിയത്. സാമൂഹ്യ മാധ്യമങ്ങള് വഴി മോശമായ പരാമര്ശങ്ങള് നടത്തുകയും വ്യാജ ആരോപണങ്ങള് ഉന്നയിക്കുകയും ചെയ്ത ഷബീര് ഇബ്നു സലീം എന്നയാള്ക്കെതിരെയും ഡിജിപിക്ക് പരാതി നല്കിയിട്ടുണ്ട്. പ്രതിക്ക് വേണ്ടി മന്ത്രി ഇടപെട്ടുവെന്ന തരത്തിലായിരുന്നു ഇവര് ആരോപണങ്ങള് ഉന്നയിച്ചത്.