വ്യാജ ഒപ്പ് ആരോപണം; തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സുഗതന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ബിജെപി
വ്യാജ ഒപ്പ് ആരോപണം; തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സുഗതന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ബിജെപി
സുഗതന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ഭരണത്തുടര്‍ച്ചയ്ക്കായി ഹാജര്‍ ബുക്കില്‍ വ്യാജ ഒപ്പിട്ടെന്നു കാട്ടി സിപിഎം കൗണ്‍സിലര്‍ എസ് പി ദീപക് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെയുള്ള വ്യാജ ഒപ്പ് ആരോപണത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്തുവിട്ട് ബിജെപി. വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തില്ലെന്നും ഭരണത്തുടര്‍ച്ചയ്ക്കായി ഹാജര്‍ ബുക്കില്‍ വ്യാജ ഒപ്പിട്ടെന്നു കാട്ടി സിപിഎം കൗണ്‍സിലര്‍ എസ് പി ദീപക് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ സുഗതന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 എന്നീ തീയതികളില്‍ നടന്ന കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തിട്ടില്ലെന്നായിരുന്നു സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി. ദീപക്കിന്റെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസ് മേയര്‍ വി.വി. രാജേഷ്, കൗണ്‍സിലര്‍ സുഗതന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെ കേസ് എടുക്കുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ പരാതി ഉന്നയിച്ച ഫെബ്രുവരി 26, ഏപ്രില്‍ 27 എന്നീ തീയതികളില്‍ നടന്ന കൗണ്‍സില്‍ യോഗങ്ങളില്‍ ആര്‍. സുഗതന്‍ പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യോഗനടപടികളുടെ ഭാഗമായി സുഗതന്‍ സഭയില്‍ പങ്കെടുക്കുന്നത് വ്യക്തമാണ്. മാര്‍ച്ച് 11-ലെ യോഗത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല.