തിരുവനന്തപുരത്ത് വ്യാജമദ്യ നിര്‍മ്മാണകേന്ദ്രം കണ്ടെത്തി, യുവാവ് പിടിയില്‍
തിരുവനന്തപുരത്ത് വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ഈഞ്ചക്കല്‍ സ്വദേശി ഹാഷിം സുല്‍ഫിക്കറാണ് പിടിയിലായത്. വില കുറഞ്ഞ ജവാന്‍ അടക്കമുള്ള മദ്യം വാങ്ങി സ്‌കോച്ച് ആക്കി വിറ്റുവരികയാണ് ഇയാള്‍ ചെയ്തിരുന്നത്. ഇയാളില്‍ നിന്ന് 14 ലിറ്റര്‍ വ്യാജ മദ്യവും ബെവ്‌കോയില്‍ നിന്ന് വാങ്ങിയ ആറര ലിറ്റര്‍ മദ്യവും കണ്ടെടുത്തു. ബെവ്കോയില്‍ നിന്ന് വാങ്ങുന്ന വിലകുറഞ്ഞ മദ്യം കലര്‍ത്തി സുള്‍ഫിക്കര്‍ വന്‍ ബ്രാന്‍ഡുകള്‍ നിര്‍മ്മിച്ചു വരികയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
Jul 30, 2026, 17:22 IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ഈഞ്ചക്കല്‍ സ്വദേശി ഹാഷിം സുല്‍ഫിക്കറാണ് പിടിയിലായത്. വില കുറഞ്ഞ ജവാന്‍ അടക്കമുള്ള മദ്യം വാങ്ങി സ്‌കോച്ച് ആക്കി വിറ്റുവരികയാണ് ഇയാള്‍ ചെയ്തിരുന്നത്. ഇയാളില്‍ നിന്ന് 14 ലിറ്റര്‍ വ്യാജ മദ്യവും ബെവ്‌കോയില്‍ നിന്ന് വാങ്ങിയ ആറര ലിറ്റര്‍ മദ്യവും കണ്ടെടുത്തു. ബെവ്കോയില്‍ നിന്ന് വാങ്ങുന്ന വിലകുറഞ്ഞ മദ്യം കലര്‍ത്തി സുള്‍ഫിക്കര്‍ വന്‍ ബ്രാന്‍ഡുകള്‍ നിര്‍മ്മിച്ചു വരികയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
ബ്‌ളാക്ക് ലേബല്‍, ഷിവാസ് റീഗല്‍ തുടങ്ങിയ വലിയ ബ്രാന്‍ഡുകളായാണ് സുള്‍ഫിക്കര്‍ നിര്‍മ്മിച്ചിരുന്നത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്. വ്യാജ മദ്യം ഇയാള്‍ ബാറുകളില്‍ വില്‍പന നടത്തിയതായും എക്‌സൈസ് സംശയിക്കുന്നുണ്ട്.