വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ് ; അന്വേഷണം തന്നിലേക്ക് നീളുമെന്നുറപ്പായതോടെ ഫോണ്‍ റീ സെറ്റ് ചെയ്ത് ജിതിന്‍
ജില്ലാ ഫൊറന്‍സിക് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം
സ്വന്തം ഫോണിലെ വിവരങ്ങള്‍ മായ്ച്ച് റീ സെറ്റ് ചെയ്യുകയായിരുന്നു.
വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസിലെ പ്രതി ജിതിന്‍ ഭാസ്‌കര്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത് അന്വേഷണം റിബേഷ് രാമകൃഷ്ണനില്‍ എത്തിയതോടെ. മുന്‍ അന്വേഷണത്തില്‍ റിബേഷിനെ ചോദ്യം ചെയ്തതതോടെ അടുത്തത് താനെന്ന് ജിതിന്‍ കരുതി, ഇതോടെ സ്വന്തം ഫോണിലെ വിവരങ്ങള്‍ മായ്ച്ച് റീ സെറ്റ് ചെയ്യുകയായിരുന്നു. ജില്ലാ ഫൊറന്‍സിക് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. പ്രതി നേരത്തേയും സമാനമായ വ്യജ രേഖ ഉണ്ടാക്കിയിട്ടുണ്ട്. ക്വാറിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് വ്യാജ പ്രചാരണം നടത്തിയത്. പാര്‍ട്ടിയുടെ സജീവ സൈബര്‍ പോരാളി കൂടിയാണ് ജിതിന്‍. നിലവില്‍ ഇയാള്‍ വീണ്ടും ജാമ്യപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യപേക്ഷ നാളെ വടകര കോടതി പരിഗണിക്കും. ഫോണിലെ വിവരങ്ങള്‍ മായ്ച്ച് റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലില്‍ ജിതിന്‍ ഭാസ്‌കര്‍ സമ്മതിച്ചിട്ടുണ്ട്.
ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും സിപിഎം തിരുവള്ളൂര്‍ തുരുത്തി ലോക്കല്‍ കമ്മറ്റി അംഗവുമാണ് ജിതിന്‍ ഭാസ്‌കര്‍. വടകര സ്‌ക്വാഡ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിന്‍ ഭാസ്‌കറാണ് സ്‌ക്രീന്‍ഷോട്ട് ഗ്രൂപ്പില്‍ ആദ്യം പങ്കുവെച്ചത്. ഈ ഗ്രൂപ്പില്‍ നിന്നാണ് മറ്റിടങ്ങളിലേക്ക് വ്യാപകമായി പ്രചരിച്ചത്.